മൂത്രാശയ സംബന്ധമായ ഇന്‍ഫെക്ഷനാണ് യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍. ഇത് പുരുഷന്മാരേക്കാള്‍ സ്ത്രീകളേയാണ് കൂടുതലായി ബാധിയ്ക്കുന്നത്. പ്രത്യേകിച്ചും ഇന്‍ഫെക്ഷന്‍ വേണ്ടരീതിയില്‍ ചികിത്സിയ്്ക്കാതിരിയ്ക്കുമ്പോള്‍. കുട്ടികളില്‍ ഇത് ആണ്‍കുട്ടികള്‍ക്കാണ് കൂടുതലായി വരാറുള്ളതെങ്കിലും മുതിര്‍ന്നാല്‍ സ്ത്രീകളിലാണ് മൂത്രാശയ അണുബാധ കൂടുതലായി വരാറുള്ളത്. ഇത് അടിക്കടി വരുന്നതും വേണ്ട രീതിയില്‍ ചികിത്സിയ്്ക്കാത്തതും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് വരെ വഴിയൊരുക്കും. ഇതെക്കുറിച്ച് Dr Sanman K N, Professor and Head, Department of Urology, KMC Hospital, Mangalore വിശദീകരിയ്ക്കുന്നു.ശാരീരികമായി നോക്കുമ്പോള്‍ സ്ത്രീയുടെ യുറീത്ര അതായത് യൂറിനറി ബ്ലാഡറില്‍ നിന്നും പുറത്ത് വരുന്ന ട്യൂബിന് നീളം കുറവാണ് ഇത് പെട്ടെന്ന് തന്നെ ബാക്ടീരിയല്‍ അണുബാധകളുണ്ടാകാന്‍ ഇടയാക്കുന്നു. ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തുമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസ്ങ്ങള്‍ കാരണം യൂറിനറി പിഎച്ചില്‍ വ്യത്യാസം വരുന്നു. ഇത് ഇന്‍ഫെക്ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. പ്രായാധിക്യം കൂടുതലുണ്ടാകുന്ന വ്യത്യാസങ്ങളും സ്ത്രീകളില്‍ ഇത്തരം സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. പ്രത്യേകിച്ചും ചെറിയ പെണ്‍കുട്ടികളിലും മെനോപോസ് ആയ സ്ത്രീകളിലും. പ്രായമായ സ്ത്രീകളില്‍ യൂറിനറി ബ്ലാഡര്‍ വജൈനയിലേക്ക് തള്ളി വരുന്ന സിസ്‌റ്റോസീല്‍ എന്ന അവസ്ഥ മൂത്രവിസര്‍ജനം പൂര്‍ത്തിയാകാതെ വരാന്‍ കാരണമാകുന്നു. ഇത് യൂറിനറി ഇന്‍ഫെക്ഷന്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു.വേണ്ട രീതിയില്‍ ഇത്തരം മൂത്രാശയ അണുബാധ ചികിത്സിച്ച് മാറ്റിയില്ലെങ്കില്‍ ഇത് പല തരത്തിലെ കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. കിഡ്‌നിയില്‍ പഴുപ്പ് വന്ന് നിറയാന്‍ ഇടയാക്കുന്ന പെരിനെഫ്രിക് ആബ്‌സെസ്, റീനല്‍ ആക്‌സസ് തുടങ്ങിയ അവസ്ഥകള്‍ക്ക് ഇടയാക്കും. ഇതെല്ലാം നാം തിരിച്ചറിയാതെയുളള കിഡ്‌നി ഇന്‍ഫെക്ഷനുകള്‍ക്ക് ഇടയാക്കും. കിഡ്‌നിയില്‍ ഗ്യാസ് വന്നു നിറയുന്ന എംഫിസെമാറ്റെസ് പോലെയുള്ള അവസ്ഥകളുണ്ട്. ഇത് അടിയന്തിര ചികിത്സ തേടേണ്ട ഒന്നാണ്.അനാട്ടമിയും ഹോര്‍മോണുകളും അല്ലാതെ പ്രമേഹം, പ്രതിരോധശേഷി കുറയുക, മൂത്രം ഏറെ നേരം പിടിച്ചു വയ്ക്കുക, മൂത്രവിസര്‍ജനം പൂര്‍ത്തിയാക്കാതിരിയ്ക്കുക, കിഡ്‌നി സ്റ്റോണ്‍ എന്നിവയെല്ലാം കിഡ്‌നി ഇന്‍ഫെക്ഷനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ യൂറിനറി ഇന്‍ഫെക്ഷന്‍ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമാകാനുള്ള സാധ്യത വര്‍ദ്ധിയ്ക്കുന്നു.
കലങ്ങിയ മൂത്രം, ഇടയ്ക്കിടെ മൂത്രശങ്ക, പെല്‍വിക് ഭാഗത്തെ അസ്വസ്ഥത, ദുര്‍ഗന്ധത്തോടെയുള്ള മൂത്രം എ്ന്നിവയെല്ലാം തന്നെ ഇത്തരം ഇന്‍ഫെക്ഷനുകളുടെ സാധ്യതയാണ് കാണിയ്ക്കുന്നത്. ഇതിന് വേണ്ട രീതിയില്‍ ആന്റിബയോട്ടിക്കുകള്‍ കഴിയ്‌ക്കേണ്ടി വരും. ചിലര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയെടുക്കേണ്ടതായും വരും. പ്രശ്‌നം വഷളായാല്‍ കിഡ്‌നി തന്നെ മാറ്റേണ്ടിയും വന്നേക്കാം. ഇതിനാല്‍ തന്നെ യുടിഐ നിസാരമായി കാണരുത്. ഇത് ഉടന്‍ തന്നെ ചികിത്സിച്ച് മാറ്റേണ്ടത് ആവശ്യമാണ്. നേരത്തെ കണ്ടെത്തി ചികിത്സിയ്ക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാകാതെയും കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കാതെ തടയുന്നിനും സഹായിക്കുന്നു.
Urinary tract infections in women can cause kidney damage